കടുത്ത മാനസിക സമ്മർദ്ദം; ബിഎൽഒ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചു
ലഖ്നൗ / ശാരിക
ഉത്തർപ്രദേശിൽ എസ്ഐആർ ജോലിക്കായി ബിഎൽഒ ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. മോദി സയൻസ് ആൻഡ് കൊമേഴ്‌സ് ഇന്‍റർ കോളേജിലെ ബയോളജി അധ്യാപകൻ ലാൽ മോഹൻ സിംഗ്(58) ആണ് മരിച്ചത്. മോഡിനഗറിലെ നെഹ്‌റു നഗറിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സാഹിബാബാദ് നിയമസഭാ മണ്ഡലത്തിലെ എസ്‌ഐആർ ജോലിക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. ലാൽ മോഹന് അസുഖമുണ്ടായിരുന്നുവെന്നും വീടുകൾ തോറും കയറിയിറങ്ങിയുള്ള ജോലിയെ തുടർന്ന് അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ സതീഷ് ചന്ദ് അഗർവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എസ്ഐആർ ജോലികൾ എങ്ങനെയും പൂർത്തിയാക്കണമെന്ന് മേലധികാരികൾ അദ്ദേഹത്തിന് കർശന നിർദേശം നൽകിയിരുന്നുവെന്നും സതീഷ് ചന്ദ് വ്യക്തമാക്കി.
േ്േ്
