ഗോവയില്‍ വെച്ച് നടിയെ ആക്രമിക്കാൻ ദിലീപ് നേരത്തെയും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ
ശാരിക / കൊച്ചി
നടിയെ ആക്രമിക്കാൻ ദിലീപ് നേരത്തെയും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ. 2017 ജനുവരി മൂന്നിന് ഗോവയില്‍ വച്ച് കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതിയിട്ടത്. നടി നായികയായ സിനിമ ചിത്രീകരിച്ചിരുന്നത് ഗോവയില്‍ വച്ചായിരുന്നു. അപ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്. അന്ന് നടിയെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിയത് പള്‍സര്‍ സുനിയാണ്.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഇയാള്‍ തന്നെയാണ് നടിയുടെ ഡ്രൈവറായിരുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് നടി റോഡു മാര്‍ഗം കൊച്ചിയിലേക്ക് വരുമെന്നായിരുന്നു സംഘം കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു പദ്ധതി. നടിയോടൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരവണനും ഉണ്ടായിരുന്നത് ആദ്യം പദ്ധതി നടപ്പാക്കുന്നതിനു തടസമായി.
ഒരു ട്രാവലറിൽ വച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍. ഇതിനായി വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്‍സര്‍ സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്‍കുമാറിനെ വിളിച്ചു.
നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു. ജനുവരി അഞ്ചിന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്.
dgg
