ഏഷ്യൻ യൂത്ത് ഗെയിംസ് ; ബഹ്‌റൈനിന് മിക്‌സഡ് മാർഷ്യൽ ആർട്സിൽ മൂന്ന് സ്വർണങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിസിൽ മിക്‌സഡ് മാർഷ്യൽ ആർട്സിൽ ബഹ്‌റൈൻ മൂന്ന് സ്വർണങ്ങൾ നേടി. 70 കിലോഗ്രാം വിഭാഗത്തിൽ ഖാലിദോവ് ഇബ്രാഹീം അൽബാര സ്വർണം നേടി. ക്വാർട്ടർ ഫൈനലിൽ ലൈത്ത് അൽ ഗറൈബെയും സെമി ഫൈനലിൽ ഡാരിൻ മുസ്‌തഫിനെയും ഇബ്രാഹീം പരാജയപ്പെടുത്തി. 65 കിലോഗ്രാം വിഭാഗത്തിൽ അബ്ദുലക്കീം ബാബേവാണ് സ്വർണം നേടിയത്. ആദ്യറൗണ്ടുകളിൽ അമിറലി അലിയാബാദി, ഒമർ അൽ മർസൂഖി, അമീർ സെറിക് എന്നിവരെ പരാജയപ്പെടുത്തി ഇദ്ദേഹം ഫൈനലിൽ ഹൈഫ് ഹസ്സൻ അൽ ഖഹ്‌താനിയെയാണ് പരാജയപ്പെടുത്തിയത്.
60 കിലോഗ്രാം വിഭാഗത്തിൽ എൽദാർ എൽദറോവ് വിജയിച്ചു. ക്വാർട്ടർ ഫൈനലിൽ ബെഹ്റുസ് റുസ്‌തമോവിനെയും സെമി ഫൈനലിൽ അലിയസ്‌ഗർ മൊറാദിയെയും ഫൈനലിൽ മുഖമ്മദ്രസുൽ കാദിർഡിനോവിനെയും തോൽപ്പിച്ചു.
ഗെയിംസിൽ ഇതുവരെയായി ചൈന 26 സ്വർണം, 18 വെള്ളി, 7 വെങ്കലം എന്നിവ നേടി മുന്നേറുകയാണ്. ഇന്ത്യ 2 സ്വർണം, 6 വെള്ളി, 10 വെങ്കലം എന്നിവ നേടി പത്താം സ്ഥാനത്താണ്.
aa
