മനാമയിലെ സ്വർണകടയിൽ മോഷണം: ദമ്പതികൾ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: മനാമയിലെ ഒരു സ്വർണകടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ദമ്പതികളെ അറസ്‌റ്റ് ചെയ്തതായി ബഹ്‌റൈനിലെ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. കേസിൽ പിടികൂടിയ 31, 33 വയസ്സുള്ള പുരുഷനും സ്ത്രീയും അറബ് പൗരന്മാരാണ്.
മോഷ്ടിച്ച സ്വർണത്തിന് പകരം, ദമ്പതികൾ കടയിൽ വ്യാജ സ്വർണം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി, പ്രതികളോട് നിയമനടപടി സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി.
aa
