ബഹ്‌റൈനിൽ ഡൈവിംഗ് ഷോപ്പുകളിൽ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധന


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സമുദ്രാതിർത്തികളിലെ സുരക്ഷയും നിയമാനുസൃത പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി ബഹ്‌റൈനിലെ ഡൈവിംഗ് ഷോപ്പുകളിൽ കോസ്റ്റ് ഗാർഡ് കമാൻഡിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.

സുരക്ഷാ നിലവാരം ഉയർത്തുകയും സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം. നാഷണാലിറ്റി, പാസ്‌പോർട്ട് & റെസിഡൻസ് കാര്യ ഡയറക്ടറേറ്റ്, മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) തുടങ്ങിയ വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്.സ്ഥാപനങ്ങളുടെ ലൈസൻസുകളും അനുമതികളും ഉറപ്പു വരുത്തിയ പരിശോധനയിൽ ഡൈവിംഗ് ഉപകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും അധികൃതർ ഉറപ്പാക്കി.

article-image

aa

You might also like

  • Straight Forward

Most Viewed