വോയ്‌സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും ഒക്ടോബർ 31-ന്
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഒക്ടോബർ 31, വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിനായി സ്തനാർബുദ ബോധവത്കരണ ക്ലാസ്സും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി (SGPT) എന്നിവയുടെ പരിശോധനകൾ ഉൾപ്പെടെ നിരവധി അടിസ്ഥാന ടെസ്റ്റുകളും വിദഗ്ദ്ധ ഡോക്ടറുടെ സൗജന്യ പരിശോധനയും ലഭിക്കും.
കൂടാതെ, സ്തന പരിശോധനക്ക് 6.5 BD-യുടെ ക്യാഷ് വൗച്ചറും ഗൈനക്കോളജിസ്റ്റ് കൺസൾട്ടേഷന് സൗജന്യ വൗച്ചറുകളും ലഭ്യമാകും. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നീ ടെസ്റ്റുകൾ 3 BD എന്ന കുറഞ്ഞ നിരക്കിലും ലഭ്യമാണ്.
ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും വിദഗ്ദ്ധോപദേശം നേടാനുമുള്ള അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ശ്രീരാജ് (34230825), ബിജു (3218 7940), സനിൽ (3389 6271), സൈജു (3779 0277) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
aa
