സ്തനാർബുദ ബോധവത്കരണ വാക്കത്തോൺ: ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ പ്രവാസികളുടെ കൂട്ടായ്മയായ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, കാൻസർ ബോധവത്കരണ രംഗത്ത് നടത്തിയ വിവിധ പ്രവർത്തനങ്ങളെ ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ പ്രത്യേകം പ്രശംസിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, മറ്റ് സജീവ പ്രവർത്തകർ എന്നിവർ കാൻസർ കെയർ ഗ്രൂപ്പിന്റെ ബാനറിൽ വാക്കത്തോണിൽ അണിനിരന്നു. ആരോഗ്യ അവബോധം നൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വാക്കത്തോൺ അടിവരയിട്ടു.

article-image

aa

You might also like

  • Straight Forward

Most Viewed