കണ്ണൂർ കോർപ്പറേഷൻ മേയർക്ക് ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ സ്വീകരണം


പ്രദീപ് പുറവങ്കര

മനാമ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിമാസ കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മനാമയിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

article-image

കണ്ണൂരിനും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനുമിടയിലുള്ള ശക്തമായ സാമൂഹിക-സാംസ്കാരിക ബന്ധങ്ങൾക്ക് അടിവരയിടുന്നതായിരുന്നു മേയറുടെ സാന്നിദ്ധ്യം. ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കണ്ണൂർ കോർപ്പറേഷന്റെ സമീപകാല വികസനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുകയും, നഗരത്തിന്റെ പുരോഗതിക്കായി പ്രവാസി സമൂഹം നൽകുന്ന പിന്തുണ തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 

article-image

വിഭവസമൃദ്ധമായ അത്താഴവിരുന്നോടെയാണ് പരിപാടി സമാപിച്ചത്.

article-image

aa

You might also like

  • Straight Forward

Most Viewed