വടശ്ശേരി ഹസൻ മുസ്ലിയാർക്ക് സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ധാർമികതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും അറിവും പകർന്നു നൽകുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ സാംസ്കാരികമായി സമ്പന്നരാക്കാൻ സാധിക്കുകയുള്ളൂവെന്നും, അത്തരം പ്രവർത്തനങ്ങളോട് ചേർന്നു നിന്ന് സാമൂഹിക സേവനരംഗത്ത് കൂടുതൽ കർമ്മനിരതരാകണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹുസൈൻ മുസ്ലിയാർ പ്രസ്താവിച്ചു.

അരീക്കോട് മജ്മഅ് പ്രചരണാർത്ഥം ബഹ്റൈനിലെത്തിയ അദ്ദേഹം മനാമ സുന്നി സെന്ററിൽ വെച്ച് ബഹ്‌റൈൻ കമ്മിറ്റി ഒരുക്കിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. മജ്മഅ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.

article-image

അഡ്വ: എം. സി. അബ്ദുൽ കരീം, ജമാൽ വിട്ടൽ, ശമീർ പന്നൂർ, റഫീക്ക് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, അബ്ദു റഹീം സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബഷീർ ഹാജി ചേലേമ്പ്ര, ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശിഹാബുദ്ധീൻ സിദ്ദീഖി സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Straight Forward

Most Viewed