മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നല്‍കി
പ്രദീപ് പുറവങ്കര
മനാമ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്കും പാത്രിയാർക്കൽ വികാരി മാത്യൂസ് മോർ തേവദോസിയോസ് മെത്രാപോലീത്തായിക്കും ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി.യുടെ പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റിന്മാരായ റവ. മാത്യൂസ് ഡേവിഡ്, വെരി.റവ. ഫാ. സ്ലീബ പോൾ കോർ എപ്പിസ്കോപ്പ, റവ.ബിജു ജോൺ, റവ. സാമുവേൽ വർഗ്ഗീസ്, റവ. അനുപ് സാം, റവ. ജേക്കബ് കല്ലുവിളയില്‍, ജെയിംസ് ജോൺ എന്നിവര്‍ ആശംസകളറിയിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സാബു പൗലോസ്, ഡിജു ജോൺ മാവേലിക്കര എന്നിവരും ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയ ഭാരവാഹികളും പങ്കെടുത്ത യോഗത്തിന് ട്രഷറർ ജെറിന്‍ രാജ് സാം നന്ദി രേഖപ്പെടുത്തി.
aa
