ബഹ്‌റൈൻ കെഎംസിസി സിഎച്ച് സെന്റർ ചാപ്റ്റർ തിരൂർ സിഎച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി
പ്രദീപ് പുറവങ്കര
മനാമ l മനാമ: ബഹ്‌റൈൻ കെഎംസിസി യുടെ സിഎച്ച് സെന്റർ ചാപ്റ്റർ തിരൂർ സിഎച്ച് സെന്ററിനുള്ള ഫണ്ട് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌ദീൻ സാഹിബിന് കൈമാറി.
തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറർ സെക്രട്ടറി വെട്ടം ആലിക്കോയ, മുൻ എംഎൽഎ അബ്ദു റഹ്മാൻ രണ്ടത്താണി, അഷ്‌റഫ് കോക്കൂർ, കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ, കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി,
കെഎംസിസി തിരൂർ മണ്ഡലം വർക്കിങ് കമ്മിറ്റി അംഗങ്ങൾ ആയ മുസ്തഫ പയ്യനങ്ങാടി, അഷ്‌റഫ് പൂക്കയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ന്ംുന്ിം
