ഡബ്ല്യു.എം.സി. ടോസ്‌റ്റ്‌മാസ്റ്റേഴ്‌സ് 22-ആം വാർഷികം ആഘോഷിച്ചു
 
                                                            പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പ്രമുഖ ടോസ്‌റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ്ബുകളിലൊന്നായ ഡബ്ല്യു.എം.സി. ടോസ്‌റ്റ്‌മാസ്റ്റേഴ്‌സ് 22-ആം വാർഷികം ആഘോഷിച്ചു. ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടലിലാണ് വിപുലമായ വാർഷികാഘോഷം നടന്നത്. ക്ലബ്ബ് പ്രസിഡന്റ് ടി.എം. റോയ് സ്‌കറിയയും ചാർട്ടർ പ്രസിഡന്റ് ടി.എം. ഡോ. ബാബു രാമചന്ദ്രനും ചടങ്ങിന് നേതൃത്വം നൽകി.
ഒക്ടോബർ 4-ന് അംഗങ്ങളും അവരുടെ കുടുംബങ്ങളും അൽ അരീൻ പാർക്ക് ആൻഡ് വൈൽഡ് ലൈഫ് റിസർവ് സന്ദർശിച്ച് ലോക മൃഗദിനം ആഘോഷിക്കുകയും “മൃഗങ്ങളെ രക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ” എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിനെ കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. ഓരോ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടലിൽ വെച്ചാണ് ഡബ്ല്യു.എം.സി. ടോസ്‌റ്റ്‌മാസ്റ്റേഴ്‌സ് യോഗം ചേരുന്നത്.
asdasd
 
												
										 
																	