കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ നടത്തിയ വള്ളുവനാടൻ ഓണസദ്യ ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അധാരി പാർക്ക് ഹാളിൽ വെച്ച് നടത്തിയ വള്ളുവനാടൻ ഓണസദ്യ വേറിട്ട അനുഭവമായി. നാട്ടിൽ നിന്നെത്തിയ പാചകവിദഗ്ധൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് തനത് വള്ളുവനാടൻ വിഭവങ്ങൾ ഒരുക്കിയത്. രവികുമാർ, ഗിരീഷ് എന്നിവരും പാചകസംഘത്തിൽ പങ്കെടുത്തു. സദ്യയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് മിശ്ര മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു.

 

article-image

ജനറൽ സെക്രട്ടറി സതീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ തുടങ്ങിയ കലാപരിപാടികൾക്ക് 'ആരവം' നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനങ്ങളോടെ സമാപിച്ചു. ജനാർദ്ദനൻ നമ്പ്യാർ, ചന്ദ്രശേഖരൻ, ബിന്ദു നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sdfs

You might also like

  • Straight Forward

Most Viewed