ബഹ്റൈനിലെ വൈദ്യുതി-ജല സേവനങ്ങൾ 'മൈ ഗവ്' ആപ്പിലേക്ക് മാറ്റി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ സർവിസസ് ആപ്ലിക്കേഷൻ നിർത്തലാക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും വൈദ്യുതി വകുപ്പും സംയുക്തമായി അറിയിച്ചു. നിലവിലുള്ള സർക്കാർ ആപ്പുകൾ മൈ ഗവ് , അൽ താജിർ , ബഹ്റൈൻ ആപ് എന്നീ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളിലേക്ക് ഏകീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നിർണായക നടപടി. ഈ ഏകീകരണത്തിലൂടെ, ഇവയുടെ എല്ലാ സേവനങ്ങളും ഇനിമുതൽ 'മൈ ഗവ്' എന്ന ഏകീകൃത സർക്കാർ ആപ്പിലായിരിക്കും ലഭ്യമാകുക.

ബിൽ, കണക്ഷൻ ഫീസ് എന്നിവ അടയ്ക്കാനുള്ള സൗകര്യം; നിലവിലുള്ളതും മുൻകാലങ്ങളിലേതുമായ ബില്ലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും പേയ്മെന്റുകളും; മുമ്പ് നടത്തിയ പേയ്മെന്റുകളുടെ വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യം; ഉപയോഗത്തിന്റെ സംഗ്രഹ വിവരങ്ങളും ശരാശരി ഉപഭോഗ കണക്കുകൂട്ടലുകളും താരതമ്യങ്ങളും എന്നിവയോടൊപ്പം സർവിസ് സെന്ററുകളുടെ ലൊക്കേഷനുകൾ അറിയാനുള്ള സംവിധാനവും ഇതിലൂടെ ലഭിക്കും.

മറ്റ് നിരവധി ഇ-ഗവൺമെന്റ് സേവനങ്ങൾക്ക് ഒപ്പം വൈദ്യുതി, ജല സേവനങ്ങൾ കൂടി ലഭ്യമായതോടെ, പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇടപാടുകൾ മൈഗവ് ആപ് വഴി എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

article-image

gchgcgh

You might also like

  • Straight Forward

Most Viewed