ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി സംയുക്ത മാരിടൈം ഫോഴ്സ്


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംയുക്ത മാരിടൈം ഫോഴ്‌സസിന്റെ (CMF) ഭാഗമായ കംബൈൻഡ് ടാസ്‌ക്‌ഫോഴ്‌സ് 150 (CTF 150) ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന് വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ നടത്തിയ ഓപ്പറേഷനിലൂടെ ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,300 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 47 രാജ്യങ്ങൾ പങ്കുചേരുന്ന കംബൈൻഡ് മാരിടൈം ഫോഴ്‌സസിന്റെ സമുദ്രസുരക്ഷാ ദൗത്യങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

ഒക്ടോബർ 16-ന് ആരംഭിച്ച 'ഓപ്പറേഷൻ അൽ മസക്' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഈ മയക്കുമരുന്ന് വേട്ടകൾ നടന്നത്. 48 മണിക്കൂറിനുള്ളിൽ രണ്ടു വ്യത്യസ്ത കപ്പലുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്: ആദ്യമായി കണ്ടെത്തിയ കപ്പലിൽ നടത്തിയ പരിശോധനയിൽ 822.4 ദശലക്ഷം ഡോളർ വിലമതിക്കുന്ന, രണ്ട് ടണ്ണിലധികം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. 48 മണിക്കൂറിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ കപ്പലിൽനിന്ന് 140 ദശലക്ഷം ഡോളർ വിലമതിക്കുന്ന 350 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും, 10 ദശലക്ഷം ഡോളർ വിലമതിക്കുന്ന 50 കിലോ കൊക്കെയ്‌നും പിടികൂടി. ഈ ദൗത്യം പൂർത്തിയാക്കുന്നതിനായി സൗദി അറേബ്യ, പാകിസ്താൻ, ഫ്രഞ്ച്, സ്പാനിഷ്, യു.എസ് നാവികസേന കപ്പലുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു.

പിടികൂടിയ രണ്ട് കപ്പലുകൾക്കും ദേശീയത തെളിയിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത മയക്കുമരുന്നുകൾ കപ്പലിലേക്ക് മാറ്റി വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് നശിപ്പിച്ചു.

article-image

hfh

You might also like

  • Straight Forward

Most Viewed