ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്‌റൈനിൽ പ്രൗഢോജ്ജ്വല തുടക്കം; 45 രാജ്യങ്ങളിൽ നിന്ന് 4300 കായികതാരങ്ങൾ

പ്രദീപ് പുറവങ്കര
മനാമ l കായിക ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച്, ഏഷ്യൻ യൂത്ത് ഗെയിംസിന് ബഹ്‌റൈനിൽ ഔദ്യോഗികമായി തിരശ്ശീല ഉയർന്നു. 45 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച്, 4300-ൽ അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ കായിക മാമാങ്കം മേഖലയിലെ യുവ കായിക പ്രതിഭകൾക്ക് വലിയ വേദിയൊരുക്കും. 14 മുതൽ 18 വയസ്സ് വരെ പ്രായമുള്ള യുവതാരങ്ങളാണ് മത്സരരംഗത്തുള്ളത്.
ബഹ്‌റൈൻ എക്‌സിബിഷൻ വേൾഡിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ, ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്‌സ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മൊത്തം 26 കായിക ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഗെയിംസിലുടനീളം കായികതാരങ്ങൾക്കായി 2000-ത്തോളം മെഡലുകൾ നൽകും. ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) വൈസ് പ്രസിഡന്റ് തിമോത്തി സൻ തിങ്ങ് ഫോക്ക് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു:
ഉദ്ഘാടന ചടങ്ങിന് മിഴിവേകാൻ ബഹ്‌റൈന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഗംഭീരമായ കലാപ്രകടനങ്ങൾ അരങ്ങേറി.
gjk