ഐഎസ്‌ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ ക്വിസ് മത്സരത്തിന്റെ ആറാം സീസണിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഒന്നാം സ്ഥാനം

പ്രദീപ് പുറവങ്കര
മനാമ l ഐഎസ്‌ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ ക്വിസ് മത്സരത്തിന്റെ ആറാം സീസണിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഒന്നാം സ്ഥാനം നേടി വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ആരിസ് റെഹാൻ മൂസയും ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും അടങ്ങുന്ന ഇന്ത്യൻ സ്‌കൂൾ ടീമാണ് ചാമ്പ്യന്മാരായത്. ശിവം ത്രിപാഠിയും ദിവിത് സിങ്ങും ഉൾപ്പെട്ട ന്യൂ മില്ലേനിയം സ്കൂൾ ടീം ഒന്നാം റണ്ണർഅപ്പ് സ്ഥാനം നേടി. സാമുവൽ ജേക്കബ് സാമും ദിയ അരുണും ഉൾപ്പെട്ട ന്യൂ ഹൊറൈസൺ സ്കൂൾ ടീമിനാണ് രണ്ടാം റണ്ണർഅപ്പ് ബഹുമതി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. ഷൂറ കൗൺസിലിലെ സർവീസസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് എച്ച്.ഇ. തലാൽ മുഹമ്മദ് അൽമന്നൈ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ ജി. സതീഷ്, പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ക്വിസ് മാസ്റ്റർ ശരത് മേനോനാണ് മത്സരം നയിച്ചത്. അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ നന്ദി പറഞ്ഞു.
േിേി