സ്തനാർബുദ ബോധവത്കരണം; കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ലേഡീസ് വിങ്ങ് പിങ്ക് വാക്ക് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ലേഡീസ് വിങ്ങ് സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി പിങ്ക് വാക്ക് സംഘടിപ്പിച്ചു.

അന്റുലസ് ഗാർഡനിൽ നടന്ന പരിപാടി കെഎസ് സി എ പ്രസിഡണ്ട്‌ രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്‌ നേതൃത്വം നൽകി. വാക്കത്തോണിന് ശേഷം കെഎസ് സി എ ഓഫീസിൽ വെച്ച് ബോധവത്കരണ സെഷനും സൗജന്യ മെഡിക്കൽ ചെക്കപ്പും നടന്നു.

ഷി മെഡിക്ക് ട്രെയിനിങ്ങ് സെന്ററിന്റെ സ്ഥാപക ഹുസ്നിയ കരിമി വിശിഷ്ടാതിഥിയായി പങ്കെടുത്ത പരിപാടിയിൽ കിംസ് ഹെൽത്ത് സെന്ററിലെ ഡോ നമിത ഉണ്ണികൃഷ്ണൻ സ്താനാർബുദത്തെ കുറിച്ചുളള വിവരങ്ങളും പങ്ക് വെച്ചു.

article-image

sgdsg

You might also like

  • Straight Forward

Most Viewed