ബഹ്റൈൻ കോസ്‌റ്റ് ഗാർഡ് സമുദ്ര മേഖലകളിൽ പരിശോധന നടത്തി

പ്രദീപ് പുറവങ്കര
മനാമ l സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങൾ തടയാനുമുള്ള ദേശിയ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈൻ കോസ്‌റ്റ് ഗാർഡ് സമുദ്ര മേഖലകളിൽ പരിശോധന നടത്തി.
തുറമുഖ വകുപ്പ്, സമുദ്രകാര്യ വകുപ്പ്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യവസായ - വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പരിശോധനാവേളയിൽ സമുദ്ര സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ മത്തൊഴിലാളികളെ ബോധവൽകരിച്ചു.
ാോി