കേരള മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈൻ മലയാളി സമൂഹം സ്വീകരണമൊരുക്കി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ സന്ദർശനത്തിനായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈൻ മലയാളി സമൂഹം സ്വീകരണമൊരുക്കി. സഗയയിലെ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന സ്വീകരണയോഗത്തിൽ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഇന്ത്യയും ബഹ്റൈനുമായുള്ള സൗഹർദത്തെ കുറിച്ച് ഓർമ്മിപ്പിച്ച കേരള മുഖ്യമന്ത്രി മലയാളികൾ ബഹ്റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
േ്ോേ്
്േി്േു
േ്ിേ്
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന മലയാളം മിഷന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഗവൺമെന്റ് കഴിഞ്ഞ പത്ത് വർഷത്തോളമായി നടത്തിവരുന്ന ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും ഒന്നേകാൽ മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ഗവൺമന്റ് ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പ്രവാസി മലയാളി സംഗമത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
േ്ിേ്ി
സംഘാടകസമിതി കൺവീനർ പി ശ്രീജിത്ത് സ്വാഗതവും, സംഘാടക സമിതി ചെയർമാൻ പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നന്ദി രേഖപ്പെടുത്തി. വിവിധ നൃത്തസംഗീതപരിപാടികളും ഇതോടൊപ്പം അരങ്ങേറി.
്േോിേി