പിണറായി വിജയൻ ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. കേരളവും ബഹ്റൈനും തമ്മിൽ സഹകരണം, വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക കൈമാറ്റം എന്നിവ വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ബഹ്റൈന്റെ വളർച്ചയ്ക്ക് ഇന്ത്യൻ സമൂഹം, പ്രത്യേകിച്ച് കേരളീയർ നൽകുന്ന സംഭാവനകളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്റൈനിൽ ലഭിച്ച സ്വീകരണത്തിന് പിണറായി വിജയൻ നന്ദി പറഞ്ഞു. ബഹ്റൈൻ-വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

article-image

ോേി്

You might also like

  • Straight Forward

Most Viewed