മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനം ഒക്ടോബർ 16, 17 തീയതികളിൽ


പ്രദീപ് പുറവങ്കര

മനാമ l മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനം ഒക്ടോബർ 16, 17 എന്നീ ദിവസങ്ങളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 17ന് വെള്ളിയാഴ്ച്ച മലയാളം മിഷന്റേയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ ഇന്ന് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30 മുതൽ ആരംഭിക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, സംസ്ഥാന ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, വ്യവസായി എം. എ യൂസഫ് അലി എന്നിവരും പങ്കെടുക്കും. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലേയ്ക്ക് എത്തുന്നത്. ഒക്ടോബർ 16ന് രാവിലെ ബഹ്റൈനിലെത്തുന്ന മുഖ്യമന്ത്രി ഒക്ടോബർ 18ന് രാവിലെ കേരളത്തിലേയ്ക്ക് തിരിച്ചുപോകും.

മലയാളി, മലയാളം, മാനവിക എന്ന വിഷയത്തെ ആസ്പദമാക്കിയായിരക്കും സംഗമം നടക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ പി വി രാധാകൃഷ്ണ പിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം കേരളീയ സമാജത്തിലും, ബഹ്റൈൻ പ്രതിഭയുടെയും ഓഫീസുകളിൽ വൈകുന്നേരം 5 മണി മുതൽ ഒക്ടോബർ 16 വരെ സ്വീകരിക്കപ്പെടുന്നതായിരിക്കും എന്ന് സംഘാടക സമിതി ജനറൽ കൺവീനർ പി. ശ്രീജിത്ത് അറിയിച്ചു. 501 അംഗ സ്വാഗത സംഘ കമ്മിറ്റിയാണ് സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ, സമാജം വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഷാദ്, വിനയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

article-image

dsfsdf

You might also like

  • Straight Forward

Most Viewed