കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു

ഷീബ വിജയൻ
കണ്ണൂർ I ജില്ലയിലെ ചുഴലി ചെമ്പത്താട്ടിയിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ നിർമ്മാണതൊഴിലാളികളാണ് മരിച്ചത്. ചെമ്പന്തൊട്ടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം. മിന്നലേറ്റ ഒരാളുടെ നില ഗുരുതരം. കൊണ്ടോട്ടിയിൽ രണ്ട് പേർക്കും മിന്നലേറ്റിട്ടുണ്ട്.
അതേസമയം തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
AASSASAD