ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള ശുചിമുറികൾക്കുള്ള റാങ്കിങ്ങിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന് നാലാം സ്ഥാനം

പ്രദീപ് പുറവങ്കര
മനാമ l സ്‌കൈട്രാക്സ് പുറത്തിറക്കിയ 2025-ലെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള ശുചിമുറികൾക്കുള്ള റാങ്കിങ്ങിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് നാലാം സ്ഥാനം നേടി. ആഗോളതലത്തിൽ 235 വിമാനത്താവളങ്ങളെ വിലയിരുത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്.
ആധുനികതയും പൗരസ്ത്യ ശൈലിയും സമന്വയിപ്പിച്ച മാർബിൾ ഫിനിഷിങ്, അലങ്കാരങ്ങൾ, പ്രീമിയം സുഗന്ധങ്ങൾ, പ്രാർഥനാ സൗകര്യങ്ങൾ, കൂടാതെ താപനില നിയന്ത്രിത ഇടങ്ങൾ എന്നിവയാണ് ബഹ്‌റൈൻ എയർപോർട്ടിന്റെ ശുചിമുറികളെ വേറിട്ടുനിർത്തുന്നത്.
റാങ്കിങ്ങിൽ സിംഗപ്പൂർ ചാങ്ങി എയർപോർട്ട് ഒന്നാം സ്ഥാനത്തും ടോക്യോ ഹനേഡ രണ്ടാം സ്ഥാനത്തും ഇഞ്ചിയോൺ എയർപോർട്ട് മൂന്നാം സ്ഥാനത്തും എത്തി. ഹോങ്കോങ് ഇന്റർനാഷനൽ എയർപോർട്ടാണ് ബഹ്റൈന് തൊട്ടു പിന്നിലായി അഞ്ചാം സ്ഥാനത്തുള്ളത്.
sdd