ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിതീഷ് സക്കറിയക്ക് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി സെക്രട്ടറി നിതീഷ് സക്കറിയക്ക് യാത്രയയപ്പ് നൽകി ജില്ല കമ്മിറ്റി. ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ, ദേശീയ, ജില്ല കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. ജില്ല ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും ജില്ല സെക്രട്ടറി സുനിൽ തോമസ് നന്ദിയും പറഞ്ഞു. കൂടാതെ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ് സിൻസൽ പുലിക്കോട്ടിൽ, സൽമാനുൽ ഫാരിസ്, പീറ്റർ തോമസ്, ജോൺസൻ തച്ചിൽ, സാബു പൗലോസ്, ജോബി ജോൺസൺ എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റിയുടെ ഉപഹാരം ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി നൽകി. നിതീഷ് സക്കറിയ മറുപടി പ്രസംഗം നടത്തി.
sdfsdf