പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രവാസികളിൽനിന്ന് പണം തട്ടിയ 23 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ l പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രവാസികളിൽനിന്ന് പണം തട്ടിയ 23 കാരനായ ഇന്ത്യൻ യുവാവ് ബഹ്റൈനിൽ അറസ്റ്റിലായി. ഒരു മൊബൈൽ കടയിലെ ജീവനക്കാരനാണ് ഇയാൾ. സി.ഐ.ഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കി ഇയാൾ പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിലെയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും അംഗമാണെന്ന് വിശ്വസിപ്പിക്കാനാണ് ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചത്. വ്യാജരേഖ ചമക്കൽ, വ്യാജരേഖ ഉപയോഗിക്കൽ, പണം തട്ടാൻ ശ്രമിക്കൽ, സിവിൽ സർവിസ് ചുമതലകളിൽ അനധികൃതമായി ഇടപെടൽ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിശ്വസനീയമായ രഹസ്യവിവരങ്ങളെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഏഷ്യൻ പ്രവാസി സമൂഹത്തിൽപെട്ടവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
sfgdsg