ഖാഇദെ മില്ലത്ത് സെന്റ ഉദ്ഘാടനം: ബഹ്റൈൻ കെഎംസിസി ആഘാഷപരിപാടികൾ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്റൈനിലെ കെഎംസിസി ആസ്ഥാനത്തും ആഘാഷപരിപാടികൾ സംഘടിപ്പിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര കേക്ക് മുറിച്ചു. പ്രവർത്തകരുടെ ഗാനാലാപനം സദസ്സിന് ഇമ്പമേറ്റി. വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ അസീസ് പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറർ മുസ്തഫ കെ.പി, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് അസ്‌ലം വടകര, സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും അഷ്‌റഫ് കക്കണ്ടി നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഭാരവാഹികളായ എ.പി. ഫൈസൽ, സലിം തളങ്കര, ഫൈസൽ കണ്ടീതാഴ, എസ്.കെ. നാസർ എന്നിവർ നേതൃത്വം നൽകി.
sdfdsxf