വാണിജ്യ മത്സ്യബന്ധനം നടത്തുന്ന എല്ലാ ബഹ്റൈൻ പൗരന്മാർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധം


പ്രദീപ് പുറവങ്കര

മനാമ l വാണിജ്യ മത്സ്യബന്ധനം നടത്തുന്ന എല്ലാ ബഹ്റൈൻ പൗരന്മാർക്കും ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്. ബഹ്റൈനിലെ സമുദ്രസമ്പത്തിൻറെ സുസ്ഥിരത ഉറപ്പാക്കുന്നതിൻറെ ഭാഗമായി പ്രഖ്യാപ്പിച്ച ഈ തീരുമാനം ആഗസ്ത് 28 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

എല്ലാ മത്സ്യത്തൊഴിലാളികളും എത്രയും പെട്ടെന്ന് തന്നെ ലൈസൻസിനായി അപേക്ഷിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഇതിനുള്ള അപേക്ഷകൾ bahrain.bh എന്ന ദേശീയ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ 18 വയസ്സിന് മുകളിൽ പ്രായമുള്ള ബഹ്റൈൻ പൗരനായിരിക്കണം, കൂടാതെ മത്സ്യബന്ധനത്തിന് ശാരീരികക്ഷമത തെളിയിക്കുകയും വേണം.

ഒരു വർഷത്തേക്ക് കാലാവധിയുള്ള ഈ ലൈസൻസ് ഇതേ വ്യവസ്ഥകളിൽ പുതുക്കാവുന്നതാണ്. ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ലൈസൻസ് ആയതിനാൽ കൈമാറ്റം ചെയ്യാനാവില്ല. ലൈസൻസിൽ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് അനുവാദമില്ല. മത്സ്യബന്ധന ബോട്ടിന്റെ നീളത്തിനനുസരിച്ചാണ് ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കുന്നത്.

article-image

dsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed