പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ l വേനലവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ. സെപ്റ്റംബർ മൂന്നിനാണ് ഔദ്യോഗികമായി രാജ്യത്ത് സ്കൂളുകൾ തുറക്കുക. എല്ലാ പൊതുവിദ്യാലയങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയായിതായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിപണിയും സജീവമായിട്ടുണ്ട്.
ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ന്യായമായ വിലയിൽ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് 'കൺസ്യൂമർസ് ഫ്രണ്ട്' എന്ന പേരിൽ ഒരു പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. നവംബർ വരെ നീളുന്ന ഈ പരിപാടിയിൽ സ്റ്റേഷനറി, യൂനിഫോം, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഭക്ഷണസാധനങ്ങൾ തുടങ്ങിയ സ്കൂൾ അനുബന്ധ ഉൽപന്നങ്ങൾക്ക് വ്യാപാരികൾ കിഴിവ് നൽകും. ഇതോടൊപ്പം സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ ശക്തമായ പരിശോധന നടത്തും.
സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ആരോഗ്യകരമായ ഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
dsfsdf