കുവൈത്തിൽ റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്ന നിയമം പ്രാബല്യത്തിൽ

ഷീബ വിജയൻ
കുവൈത്ത് സിറ്റി I റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്നതിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ. 2025ലെ 490ാം നമ്പർ മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അമീറും കിരീടാവകാശിയും അംഗീകരിച്ചാൽ മാത്രമേ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇനി പേരിടാൻ കഴിയുക. റോഡുകൾക്കും സ്ക്വയറുകൾക്കും ഭരണാധികാരികൾ, ചരിത്ര പ്രസിദ്ധർ, സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കൾ തുടങ്ങിയവരുടെ പേരുകൾ നൽകാം. പുതിയ റോഡുകൾക്ക് പേരിനു പകരം നമ്പർ നൽകുന്ന രീതിയും നടപ്പിലാക്കും. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു.
DFXDFDS