ഐ.സി.എഫ് ബഹ്റൈൻ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ l ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഈ വർഷത്തെ രണ്ടാമത് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്.

ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, മുനീർ സഖാഫി ചേകനൂർ, സക്കരിയ്യ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്റ്റ് 28ന് യാത്രതിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794 അല്ലെങ്കിൽ 33892169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

മലങ്കര മല്പാന്‍ റവറന്റ് ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ സ്വീകരിച്ചു

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും വചന ശുശ്രൂഷയ്ക്കും മുഖ്യ കാര്‍മികത്വം വഹിക്കുവാന്‍ ബഹ്റൈനിൽ എത്തിയ മലങ്കര മല്പാന്‍ റവറന്റ് ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, സഹ വികാരി റവറൻ്റ് ഫാദര്‍ തോമസുകുട്ടി പി. എൻ., ഇടവക ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം , കത്തീഡ്രൽ ക്വയറിന്റെ ഗാന ശ്രുശ്രുഷ തുടർന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കുമെന്ന് ട്രസ്‌റ്റി സജി ജോർജ് , സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ അറിയിച്ചു.

article-image

രപുരുരു

You might also like

  • Straight Forward

Most Viewed