മലങ്കര മല്പാന്‍ റവറന്റ് ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ സ്വീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും വചന ശുശ്രൂഷയ്ക്കും മുഖ്യ കാര്‍മികത്വം വഹിക്കുവാന്‍ ബഹ്റൈനിൽ എത്തിയ മലങ്കര മല്പാന്‍ റവറന്റ് ഫാദര്‍ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, സഹ വികാരി റവറൻ്റ് ഫാദര്‍ തോമസുകുട്ടി പി. എൻ., ഇടവക ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആഗസ്റ്റ് 10,11,12 തീയതികളിൽ സന്ധ്യാനമസ്കാരം , കത്തീഡ്രൽ ക്വയറിന്റെ ഗാന ശ്രുശ്രുഷ തുടർന്ന് ധ്യാന പ്രസംഗവും ആഗസ്റ്റ് 15ന് രാവിലെ 6.30 ന് പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കുമെന്ന് ട്രസ്‌റ്റി സജി ജോർജ് , സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ അറിയിച്ചു.

article-image

പപു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed