സെവൻ ആർട്സ് കൾചറൽ ഫോറം ലേഡീസ് വിങ്ങ് മെഡിക്കൽ ക്യാമ്പും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിക്കുന്നു


മനാമ l സെവൻ ആർട്സ് കൾചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 15ന് രാവിലെ 7.30 മുതൽ 12 മണി വരെ മെഡിക്കൽ ക്യാമ്പും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും നടത്തുന്നു.

മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തൈറോയ്ഡ് രോഗവും ചികിത്സരീതികളും വിഷയത്തിൽ ഡോ. റിജോ ജയരാജ്‌ മംഗലശ്ശേരിയിലിന്റെ ചർച്ച ക്ലാസും മറ്റ് വിവിധ പരിപാടികളും ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ലഭിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 38857040 അല്ലെങ്കിൽ 37754668 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

്ിു്ു

You might also like

  • Straight Forward

Most Viewed