ബഹ്റൈനിൽ ചെമ്മീൻ പിടിത്തത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ആഗസ്റ്റ് ഒന്നിന് അവസാനിക്കും

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ ചെമ്മീൻ പിടിത്തത്തിന് ഏർപ്പെടുത്തിയിരുന്ന സീസൺ നിരോധനം ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്‍റ് അറിയിച്ചു. പ്രാദേശിക ജലാശയങ്ങളിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ഫെബ്രുവരി ആദ്യം മുതലാണ് നിരോധനം ഏർപ്പെടുത്തിയത്.
സമുദ്രത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് പ്രവർത്തനങ്ങൾ തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി. നിരോധന കാലയളവിൽ നിയമവുമായി സഹകരിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളെ അധികൃതർ അഭിനന്ദിച്ചു.
ീൂ്ീൂ