എൽഎംആർഎ നടത്തിയ പരിശോധനയിൽ പിടിയിലായ 120 തൊഴിലാളികളെ നാടുകടത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജൂലൈ 20 മുതൽ 26 വരെയുള്ള കാലയളവിൽ 1,400ലധികം പരിശോധനാ ക്യാമ്പയിനുകളും സന്ദർശനങ്ങളും നടത്തിയതായി അറിയിച്ചു. ഈ കാലയളവിൽ നടന്ന പരിശോധനകളിൽ നിയമലംഘനം നടത്തിയ 15 പേരെ പിടികൂടുകയും, നേരത്തേ പിടിയിലായ 120 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയം, വിവിധ ഗവർണറേറ്റുകളുടെ പൊലീസ് ഡയറക്ടറേറ്റുകൾ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങൾ ആണ് പരിശോധന ക്യാമ്പയിനിൽ പങ്കെടുത്തത്. കർശനമായ പരിശോധനകൾ തുടരുമെന്നും എൽഎംആർഎ അധികൃതർ വ്യക്തമാക്കി.
്ുും