ദശദിന പ്രവാസി വോട്ട് ചേർക്കൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ l കെ.എം.സി.സി ബഹ്‌റൈൻ ‘കരുത്തുറ്റ ജനാധിപത്യത്തിന് പ്രവാസിയുടെ കൈയൊപ്പ്’ എന്ന ശീർഷകത്തിൽ ദശദിന പ്രവാസി വോട്ട് ചേർക്കൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് ആരംഭിച്ച ഹെൽപ് ഡെസ്ക് കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ അസ്‌ലം വടകര, അഷ്‌റഫ് കക്കണ്ടി, അഷ്‌റഫ് തോടന്നൂർ, അഷ്‌റഫ് അഴിയൂർ എന്നിവർ സംസാരിച്ചു. വോട്ട് ചേർക്കേണ്ടവർ 34599814 അല്ലെങ്കിൽ 33782478 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
dfssf