നീന്തൽക്കുളങ്ങളും ബീച്ചുകളും ഉള്ള ഹോട്ടലുകളിലും റിസോർട്ട് ഏരിയകളിലും ലൈഫ് ഗാർഡുകളുടെ സാന്നിധ്യം നിർബന്ധമാക്കി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ നീന്തൽക്കുളങ്ങളും ബീച്ചുകളും ഉള്ള ഹോട്ടലുകളിലും റിസോർട്ട് ഏരിയകളിലും ലൈഫ് ഗാർഡുകളുടെ സാന്നിധ്യം നിർബന്ധമാക്കി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി. പുതിയ സർക്കുലർ പ്രകാരം, അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ലൈഫ് ഗാർഡുകളും റോയൽ ലൈഫ് സേവിങ് ബഹ്റൈൻ സാക്ഷ്യപ്പെടുത്തിയവരായിരിക്കണം. ബീച്ചുകളെ ഹോട്ടൽ ആൻഡ് റിസോർട്ട് ബീച്ചുകൾ, സെമി-പബ്ലിക് ബീച്ചുകൾ, പബ്ലിക് ബീച്ചുകൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.
200 മീറ്ററിൽ കൂടുതൽ നീളമുള്ള എല്ലാ ബീച്ചുകളിലും വ്യക്തമായ കാഴ്‌ചയുള്ള ലൈഫ് ഗാർഡ് ടവറുകളും അടിയന്തര ഉപകരണങ്ങളും ഉണ്ടായിരിക്കണം. പൂളുകളെ വാട്ടർ പാർക്കുകൾ, ഹോട്ടൽ പൂളുകൾ, പൊതു കുളങ്ങൾ, സ്വകാര്യ വാടക പൂളുകൾ, സ്‌കൂൾ പൂളുകൾ, റെസിഡൻഷ്യൽ പൂളുകൾ, സ്വകാര്യ ഹോം പൂളുകൾ എന്നിങ്ങനെ ആറായി തിരിച്ചിരിക്കുന്നു. പൂളിന്റെ വലുപ്പമനുസരിച്ചാണ് ലൈഫ് ഗാർഡുകളുടെ എണ്ണം നിശ്ചയിക്കുന്നത്. ആവശ്യമായ സർട്ടിഫിക്കേഷൻ നേടുന്നതിനും കൂടുതൽ വിവരങ്ങൾക്കും 17238888 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
േെേ്ി