സാൽമിയ തീരത്ത് കാറ്റിൽ ദിശ തെറ്റിയ ബോട്ട് രക്ഷപ്പെടുത്തി കുവൈത്ത് ഡൈവ് ടീം

ഷീബ വിജയൻ
കുവൈത്ത് സിറ്റി I സാൽമിയ തീരത്ത് കാറ്റിൽ ദിശ തെറ്റിയ ബോട്ട് രക്ഷപ്പെടുത്തി കുവൈത്ത് ഡൈവ് ടീം. ശക്തമായ കാറ്റിനെ തുടർന്ന് 30 ടൺ ഭാരവും 57 അടി നീളമുള്ള ബോട്ട് ഒഴുകിപ്പോയി അപകടത്തിൽ പെടുകയായിരുന്നു എന്ന് കുവൈത്ത് ഡൈവ് ടീം തലവൻ വാലിദ് അൽ ഫദൽ പറഞ്ഞു. മറൈൻ യാച്ച്‌സ് ഹാർബറിനടുത്തുള്ള വെള്ളത്തിലേക്ക് എണ്ണ ചോർന്നൊലിക്കാനും കാരണമായി. കുവൈത്ത് ഡൈവ് ടീം അംഗങ്ങൾ കപ്പലിന്റെ സ്ഥിരത ഉറപ്പാക്കുകയും, വള്ളങ്ങളും ബോട്ടുകളും പതിവായി കടന്നുപോകുന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു. ബോട്ടും അവശിഷ്ടങ്ങളും ഉയർത്തുന്നതിന് കോസ്റ്റ് ഗാർഡും രംഗത്തെത്തി. കടുത്ത ചൂട്, ശക്തമായ കാറ്റ്, പാറക്കെട്ടുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്കിടയിലും മുങ്ങൽ വിദഗ്ധൻ ബോട്ട് പൊക്കുന്നതിലും വലിച്ചുകൊണ്ടുപോകുന്നതിലും വിജയിച്ചു.
DDFAFDAADF