കാത്തലിക് കോൺഗ്രസ് ബഹ്‌റൈൻ ഘടകത്തിനെ നയിക്കാൻ പുതിയ ഭാരവാഹികൾ


പ്രദീപ് പുറവങ്കര
മനാമ I സീറോ മലബാർ സഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാത്തലിക് കോൺഗ്രസിൻ്റെ ബഹ്‌റൈൻ ഘടകത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാൾസ് ആലുക്ക പ്രസിഡൻ്റായും, ജീവൻ ചാക്കോ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിൽ പോളി വിതയത്തിൽ വൈസ് പ്രസിഡൻ്റായും, ജിബി അലക്സ് ട്രഷററായും നേതൃത്വം നൽകും. മറ്റ് ഭാരവാഹികളായി ജെൻസൻ ദേവസ്സി, രതീഷ് സെബാസ്റ്റ്യൻ, ഡേവിഡ് തോമ്മാന, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, അലക്സ് കറിയ, മോൻസി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ കീഴിൽ എഴുപത്തിമൂന്ന് രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിൻ്റെ കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് 37757503 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

zxzxcxzccxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed