വോയിസ് ഓഫ് ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ സംഘടനയായ വോയിസ് ഓഫ് ബഹ്‌റൈൻ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവീൺകുമാറിനെ പ്രസിഡന്റായും സനോജിനെ സെക്രട്ടറിയായും ജിതിനെ ട്രഷററായും ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി മോഹൻദാസ് (വൈസ് പ്രസിഡൻ്റ്), സജീഷ് (ജോയിൻ്റ് സെക്രട്ടറി), ശർമൾ (ജോയിൻ്റ് ട്രഷറർ), അനീഷ്, ബബിഷ്, ശാമില (ചാരിറ്റി കോഓർഡിനേറ്റർമാർ), ഷിജിൻ അറുമാടി, ലാൽ ബി (മീഡിയ കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു. റെജിന, ദീപാ പ്രവീൺ, ആൻസി, ജോവൽമരിയ, മുഹമ്മദ്, ബെന്നി എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
dsdsads