ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കം


പ്രദീപ് പുറവങ്കര

മനാമ I  സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് സൊസൈറ്റി രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സൊസൈറ്റി ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.20 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ, ഈ വർഷവും കർക്കിടക വാവ് ദിവസമായ ജൂലൈ 24 വ്യാഴാഴ്ച പിതൃതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്നവർക്കുള്ള അവസരവും സൊസൈറ്റിയിൽ ഒരുക്കും. രാവിലെ 5.00 മണി മുതൽ സൊസൈറ്റി അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും 3415 1895 അല്ലെങ്കിൽ 6699 4550 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

saasdads

article-image

dsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed