'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025' ഇസ ടൗണിലെ വർക്ക്‌സൈറ്റിൽ നടന്നു

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025'ൻ്റെ അഞ്ചാമത്തെ ആഴ്ചയിലെ പ്രവർത്തനം ഇസ ടൗണിലെ വർക്ക്‌സൈറ്റിൽ നടന്നു. വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ നിർദേശമനുസരിച്ചാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവയാണ് വർക്ക് സൈറ്റിൽ വിതരണം ചെയ്തു. ഏകദേശം 325 തൊഴിലാളികൾ ഈ വിതരണ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ പരിശോധനാ മേധാവി ഹസൻ അൽ അരാദി, എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആന്റ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി എന്നിവർ വിതരണത്തിൽ പങ്കുചേർന്നു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് തൊഴിലാളികളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ചു. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർ സിറാജ്, ശിവകുമാർ, രാകേഷ് ശർമ്മ, ചെമ്പൻ ജലാൽ, കല്പന പാട്ടീൽ, സാന്ദ്ര പാലണ്ണ എന്നിവർക്കൊപ്പം വളണ്ടിയർമാരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കെടുത്തു.
asd