ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ I മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച യോഗം, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡൻ്റ് ദിലീഷ് കുമാർ, മുൻ കെ.സി.എ പ്രസിഡൻ്റ് സേവി മാത്തുണ്ണി, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി സെക്രട്ടറി ഫൈസൽ കണ്ടിത്താഴെ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു, പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ രക്ഷാധികാരി ജ്യോതി മേനോൻ, ഇ.വി. രാജീവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ നിസാർ കുന്നംകുളം, രജിത് മൊട്ടപ്പാറ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. ഷാജി സാമുവൽ, നിസാം തൊടിയൂർ, സിൻസൺ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി മാത്യു, നേതാക്കളായ റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, വില്യം ജോൺ, ബ്രയിറ്റ് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

article-image

szxdcd

You might also like

  • Lulu Exchange
  • Straight Forward

Most Viewed