അർഹരായവർക്ക് സഹായങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി തംകീൻ


പ്രദീപ് പുറവങ്കര
മനാമ I തങ്ങളുടെ സഹായങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തംകീൻ ലേബർ ഫണ്ട് പരിശോധനകൾ ശക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ തംകീൻ നടത്തിയ 6,000-ലധികം പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. തൊഴിൽ പിന്തുണ, കരിയർ പ്രോഗ്രഷൻ, സംരംഭകത്വ പിന്തുണ എന്നിവയുൾപ്പെടെ വിവിധ തംകീൻ സഹായങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം, നിലവിലുള്ള പോരായ്മകൾ തിരിച്ചറിയാനും ഈ ഓഡിറ്റുകൾ ലക്ഷ്യമിടുന്നുണ്ട്. 6,200 പരിശോധനകളിൽ നിന്നായി 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിതരണം ചെയ്ത ഫണ്ടുകൾ തിരിച്ചുപിടിക്കൽ, തംകീൻ പിന്തുണയിൽ നിന്നുള്ള താൽക്കാലിക സസ്പെൻഷൻ, അല്ലെങ്കിൽ ഇവ രണ്ടും ഉൾപ്പെടെയുള്ള പിഴകൾ തുടങ്ങിയ ശിക്ഷകളാണ് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്. തംകീനിൻ്റെ പിന്തുണ ലഭിക്കുന്നവർ അതിൻ്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി പാലിക്കണമെന്നും, പരിശോധന വേളകളിൽ ഇൻസ്പെക്ടർമാരുമായി സഹകരിക്കണമെന്നും ഗുണഭോക്താക്കളോട് തംകീൻ അഭ്യർത്ഥിച്ചു.

article-image

cxvvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed