വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു


ഷീബ വിജയൻ 

ഹാനോയ് I വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ഹാ ലോംഗ് ബേയിലുണ്ടായ അപകടത്തിൽ നിരവധി പേരെ കാണാതായി. തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. മരിച്ചവരിൽ എട്ടു കുട്ടികളും ഉൾപ്പെടും. തെരിച്ചലിന് കനത്ത മഴ തടസം സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു.

article-image

SSADSDSA

You might also like

  • Straight Forward

Most Viewed