മാലിന്യം തള്ളിയ സംഭവം: ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈനിലെ മഖ്ഷ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് അപകടകരമായ രാസവസ്തുക്കളും നിർമ്മാണ അവശിഷ്ടങ്ങളും നിയമവിരുദ്ധമായി തള്ളിയതിനെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്നാണ് നോർത്തേൺ മുനിസിപ്പാലിറ്റി, കൗൺസിൽ അംഗങ്ങൾ, സിവിൽ ഡിഫൻസ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്.
മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
aa