അറാദിൽ കെട്ടിടം തകർന്ന് 2 പേർ മരിച്ച കേസ്; ബഹ്‌റൈനി റെസ്റ്റോറന്റ് ഉടമയെ വെറുതെവിട്ടു

പ്രദീപ് പുറവങ്കര
മനാമ : അറാദിൽ കെട്ടിടം തകർന്ന് രണ്ട് പേരുടെ മരണത്തിനും ആറ് പേർക്ക് പരിക്കേൽക്കാനും കാരണമായ കേസിൽ പ്രതിയായ ബഹ്‌റൈനി റെസ്റ്റോറന്റ് ഉടമയെ അഞ്ചാമത്തെ മൈനർ ക്രിമിനൽ കോടതി വെറുതെവിട്ടു.
പ്രതിയായ ഉടമ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതായും കെട്ടിടം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുമതികളെല്ലാം നേടിയിരുന്നതായും പ്രതിഭാഗം തെളിയിച്ചു. സംഭവത്തിൽ ഇദ്ദേഹത്തെ ഉത്തരവാദിയാക്കാൻ തക്ക സാങ്കേതികമോ ഫോറൻസികോ ആയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.
aa