വിമർശിക്കുന്നവരെ ടി.പിയെപ്പോലെ പോലെ നേരിടാനാണ് സിപിഎം നീക്കം; കെ.കെ രമ

ഷീബ വിജയൻ
കോഴിക്കോട്: കൈവെട്ട് ഭീഷണി മുദ്രാവാക്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ എംഎൽഎ. വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സിപിഎം നീക്കമെന്നും രമ പറഞ്ഞു. 'ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, അത് സംസാരിക്കുന്നവരുടെ കൈവെട്ടും, കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. നമുക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരെയും ഇത് തന്നെയാണ് ചെയ്തത്. പ്രസ്ഥാനത്തെ വിമർശിച്ചതിനും പ്രസ്ഥാനത്തിന്റെ വഴിവിട്ട സമീപനങ്ങളെ തുറന്ന് കാട്ടിയതിനുമാണ് അദ്ദേഹത്തെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. അവർ അതിനൊന്നും മടിക്കാത്ത പാർട്ടിയാണെന്നും രമ പറഞ്ഞു.'
സി.ദാവൂദ് ഒരു വിമർശനം ഉന്നയിച്ചതാണ്. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുകയോ, ശരിയാണെങ്കിൽ തിരുത്തുകയോ ചെയ്യുക എന്ന സമീപനം എടുക്കുന്നതിന് പകരം വിമർശിക്കുന്ന ആളെ ഇല്ലാതക്കാം എന്ന് പറയുന്ന പാർട്ടിനയവുമായാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ വിജയൻ മാഷ് പറഞ്ഞപോലെ പാർട്ടിയിൽ ആളുണ്ടാകില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. എത്രയെത്ര ഉദാഹരണങ്ങളുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ പാർട്ടി തയ്യാറല്ല. ഗുണ്ടായിസം മാത്രമാണ് ഒരു പ്രസ്ഥാനത്തിന്റെ കൈമുതലെന്നതാണ് പ്രധാന കാര്യമെന്നും രമ കൂട്ടിച്ചേര്‍ത്തു.
sadsasdad