വോയ്‌സ് ഓഫ് ആലപ്പി 'ലക്ഷ്യം - 2025' കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

ശാരിക
മനാമ: സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പുമായി സഹകരിച്ച് 'ലക്ഷ്യം - 2025' എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ട്യൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി.
ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി അറിയിച്ചു. കരിയർ ഗൈഡൻസ് കൗൺസിലർമാരായ വി.ആർ. രാജേഷ്, ബിനു ബഹുലേയൻ എന്നിവരാണ് വെബിനാറിന് നേതൃത്വം നൽകിയത്.
sdfsf