ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ വേനൽക്കാല ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇന്ത്യൻ ക്ലബിന്‍റെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ തൊഴിലാളികൾക്കായി വേനൽക്കാല ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
നാളെ വൈകിട്ട് നാല് മണിക്ക് ഇന്ത്യൻ ക്ലബിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ലാഫ്റ്റർ യോഗ, വേനൽകാല ബോധവത്കരണം, നൃത്ത പ്രകടനങ്ങൾ, വയലിൻ ലൈവ് പ്രകടനം, കേക്ക് മുറിക്കൽ ചടങ്ങ് എന്നിവയും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണെന്നും താൽപര്യമുള്ളവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഐസിഡബ്ല്യുഎഫ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
asdasd